Latestകണ്ണൂര്‍

എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ 2025 ഒക്ടോബർ ആറാം തീയതി സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുന്നു

എയ്ഡഡ് സ്കൂളിലെ ജീവനക്കാരോടുള്ള നീതി നിഷേധത്തിനെതിരെയും , നിഷേധിക്കപ്പെട്ട അവകാശ സംരക്ഷണത്തിന് വേണ്ടിയും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരെയും എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ 2025 ഒക്ടോബർ ആറാം തീയതി സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുന്നു

ഹയർസെക്കൻഡറി ലയനം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുക, ഹയർസെക്കൻഡറി പരീക്ഷയുടെ അനുബന്ധിച്ച് ഓരോ വർഷവും ഹൈസ്കൂളിലെയും യുപി സ്കൂളിലെയും അനധ്യാപകരെ ഹയർസെക്കൻഡറി പരീക്ഷയുടെ പാറാവു ഡ്യൂട്ടി ഏൽപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കാനും ഹയർ സെക്കൻഡറി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായുള്ള ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള നിർദ്ദേശം എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ മുന്നോട്ട് വച്ചിരുന്നു ആയത് നടപ്പാക്കുക , ഗ്രേഡ് സ്കെയിലിലെ അപാകത പരിഹരിക്കുക, 12 ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക.

എഴു ഗഡു ക്ഷാമ ബത്ത 20 % വും , 137 മാസത്തെ DA കുടിശ്ശികയും അനുവദിക്കുക. ഭിന്നശേഷി നിയമനം പറഞ്ഞ് തടഞ്ഞു വെച്ച നിയമിക്കപ്പെട്ട മുഴുവൻ ജീവക്കാർക്കും നിയനാംഗീകാരം ശബള സ്കെയിലിൽ നൽകുക , നിലവിൽ സർവീസിലുള്ള എല്ലാ ജീവനക്കാർക്കും ജോലി സംരക്ഷണം ഉറപ്പുവരുത്തുക. , മെഡിസെപ്പിലെ അപാകാതകൾ പരിഹരിക്കുക. ആശ്രിത നിയമനം അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, 500 കുട്ടികളുള്ള യു പി സ്കൂളിൽ ക്ലാർക്ക് തസ്തിക അനുവദിക്കുക. അനധ്യാപക സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഷ്കരിക്കുക, 2013 ഏപ്രിൽ ഒന്നു മുതൽ സർവീസിൽ കയറിയ മുഴുവൻ ജീവനക്കാർക്കുമാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക എല്ലാ ബില്ലുകളും പേപ്പർ ലിസ്റ്റിലേക്ക് മാറുമ്പോഴും അരിയർ നോട്ടി ഉൾപ്പെടെയുള്ള പഴഞ്ചൻ രീതിയിലേക്ക് കൊണ്ടുപോകുന്ന ചില വിദ്യാഭ്യാസ ഓഫീസർമാരുടെ നടപടിക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 6 ന് തിങ്കളാഴ്ച നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ്ണയുടെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല പ്രചരണ കൺവെൻഷൻ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്‌ മെഹഷൂബ് തളിപ്പറമ്പ യുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സെക്രട്ടറി കലിക്കോടൻ രാജേഷ് ഉത്ഘാടനം ചെയ്തു.

കണ്ണൂർ റവന്യൂ ജില്ല പ്രസിഡന്റ് ദേവിദാസ്, റഷീദ് ചപ്പാരപടവ്, നൗഷാദ് പുതിയങ്ങാടി, നിസാർ തായിനേരി, അജയൻ കമ്പിൽ, ശേഖരൻ പറശ്ശിനി കടവ് എന്നിവർ സംസാരിച്ചു. തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി തളിപ്പറമ്പ നന്ദിയും പറഞ്ഞു..