വന്ദേഭാരത് ട്രെയിനിലെ ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയില്‍ നിറയെ പുഴുക്കള്‍
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തില്‍ വീണ്ടും പുഴുവിനെ കണ്ടെത്തിയതായി പരാതി. ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയില്‍ പുഴുവുണ്ടായിരുന്നതായി മംഗളൂരു സ്വദേശിനിയാണ് പരാതി നല്‍കിയത്.മംഗളൂരു – തിരുവനന്തപുരം വന്ദേഭാരതിലാണ് കഴിഞ്ഞ രണ്ടാം തീയതി ഉച്ചയ്ക്കു നല്കിയ ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടത്. മറ്റു യാത്രക്കാര്‍ക്കു വിതരണം ചെയ്ത ഭക്ഷണത്തിലും പുഴു ഉണ്ടായിരുന്നുവെന്നും സൗമിനി പറഞ്ഞു.ഐആര്‍സിടിസിയില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു ഭക്ഷണത്തിന്റെ തുക തിരികെ ലഭിച്ചതായും തുടര്‍ നടപടിയെടുക്കുമെന്ന് അറിയിച്ചതായും സൗമിനി പറഞ്ഞു
