കണ്ണൂർ കണിച്ചാറില്‍ ബസിടിച്ച് കാല്‍നട യാത്രക്കാരൻ മരിച്ചു
കണ്ണൂർ കണിച്ചാറില്‍ ബസിടിച്ച് കാല്‍നട യാത്രക്കാരൻ മരിച്ചു.ആറളം ഫാം ഒൻപതാം ബ്ലോക്കിലെ താമസക്കാരൻ കൈമൻ (68) ആണ് മരിച്ചത്.ഇന്ന് രാവിലെ 9 മണിയോടെ തലശ്ശേരി -കൊട്ടിയൂർ റൂട്ടിലോടുന്ന സിയാ മോള്‍ ബസ്സിടിച്ചായിരുന്നു അപകടം.
ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ കൈമനെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ ബസ് കേളകം പോലീസ് കസ്റ്റഡിയില്‍ എടുത്തു .
