Latestകേരളം

നെടുമങ്ങാട് യുവാവ് ബിയര്‍ പാര്‍ലറിന് മുന്നില്‍ മരിച്ച നിലയില്‍

നെടുമങ്ങാട്: യുവാവിനെ ബാറിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സഫാരി ബിയര്‍/ വൈന്‍ പാര്‍ലറിന്റെ പാര്‍ക്കിങ് കോമ്ബൗണ്ടില്‍ ആണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അരുവിക്കര- വെള്ളൂര്‍ക്കോണം സ്വദേശി മഹേഷ് (39) ആണ് മരിച്ചത്.

ഇദ്ദേഹം സെക്യൂരിറ്റി ജീവനക്കാരനാണ്. കാറിനുള്ളില്‍ അബോധവസ്ഥയിലായിരുന്നു. അമിതമായി മദ്യപിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാറിനുള്ളില്‍ അബോധാവസ്ഥയില്‍ യുവാവിനെ ആദ്യം കാണുന്നത്.

ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവാവ് അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ മരണ കാരണം എന്താണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു