Latestകേരളം

ചികിത്സാപിഴവ്; കൈ മുറിച്ചു മാറ്റേണ്ടി വന്ന കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ

വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട്‌ പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടക്കുന്നത്.അതേസമയം, കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഡിഎംഒ നല്‍കിയ റിപ്പോർട്ട്‌ തള്ളിയാണ് സർക്കാർ നടപടി.

സാഹചര്യങ്ങള്‍ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നല്‍കിയിരിക്കുന്നു