ഈ മാസം പതിനൊന്നിന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം; ഒരു ട്രെയിൻ പൂര്‍ണമായും റദ്ദാക്കി, ചിലവ വഴിതിരിച്ചുവിടും
ഈ മാസം പതിനൊന്നാം തീയതി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റയില്‍വെ.കൊടൂരാറിനു കുറുകെയുള്ള റെയില്‍ പാലത്തിലെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായാണ് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പതിനൊന്നാം തീയതി ഒരു ട്രെയിൻ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ ഭാഗികമായി സർവീസ് നടത്തുമെന്നും മറ്റുള്ളവ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റയില്‍വെ അറിയിച്ചു.
ഈ മാസം പതിനൊന്നിനുള്ള നിയന്ത്രണം ഇങ്ങനെ:
റദ്ദാക്കിയ ട്രെയിൻ
∙ 66310 കൊല്ലം – എറണാകുളം മെമു
ഭാഗികമായി റദ്ദാക്കിയവ
∙ 16327 മധുര-ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിൻ 16328 ഗുരുവായൂർ- മധുര എക്സ്പ്രസ് 12നു കൊല്ലം ജംക്‌ഷനില്‍ നിന്നാകും സർവീസ് ആരംഭിക്കുക. ∙ 16326 കോട്ടയം – നിലമ്ബൂർ റോഡ് എക്സ്പ്രസ് ഏറ്റുമാനൂരില്‍ നിന്നാകും സർവീസ് ആരംഭിക്കുക.
ആലപ്പുഴ വഴി തിരിച്ചുവിടുന്നവ
∙ 16319 തിരുവനന്തപുരം നോർത്ത് – ബെംഗളൂരു ഹംസഫർ എക്സ്പ്രസ്, ∙ 22503 കന്യാകുമാരി – ദിബ്രുഗഡ് സൂപ്പർഫാസ്റ്റ് (2ട്രെയിനുകള്‍ക്കും ആലപ്പുഴ, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്). ∙ 16343 തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ്, ∙ 16347 തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് (2 ട്രെയിനുകള്‍ക്കും ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്).
നിയന്ത്രിക്കുന്നവ
∙ 12നു രാവിലെ കോട്ടയത്ത് എത്തുന്ന 66322 കൊല്ലം – എറണാകുളം മെമു 15 മിനിറ്റും 16791 തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് 10 മിനിറ്റും പിടിച്ചിടും.
ജനശതാബ്ദിക്ക് ചങ്ങനാശേരിയില്‍ സ്റ്റോപ്പ്
ഈ മാസം ഒൻപതാം തീയതി മുതല്‍ തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കുള്ള ട്രെയിൻ (12082) 9 മുതല്‍ ചങ്ങനാശേരിയില്‍ നിർത്തും (സമയം വൈകിട്ട് 5.04). കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി (12081) 10 മുതലും ചങ്ങനാശേരിയില്‍ നിർത്തും (സമയം രാവിലെ 10.58).
