Latestദേശീയം

കരൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങളെ വീഡിയോ കോളുകള്‍ വഴി ബന്ധപ്പെട്ട് വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ നടന്ന റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങളെ വീഡിയോ കോളുകള്‍ വഴി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ്.15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരില്‍ കാണുമെന്നും ഉറപ്പ് നല്‍കി.

വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ‌ ആവശ്യപ്പെട്ടതായാണ് സൂചന.വിജയ് ഫോണില്‍ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു.

നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു.അപകടം ഉണ്ടായി ഒൻപതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്.

ടിവികെ ജനറല്‍ സെക്രട്ടറി അരുണ്‍ രാജിന്ർറെ നേതൃത്വത്തിലുള്ള സംഘം കരൂരില്‍ ഉണ്ടെന്നാണ് വിവരം.വിജയ് കരൂരിലേക്ക് എന്ന് പോകുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.