കളിക്കുന്നതിനിടെ നായയുടെ കടിയേറ്റ് മൂന്ന് വയസ്സുകാരൻ മരിച്ചു
കളിക്കുന്നതിനിടെ നായയുടെ കടിയേറ്റ് മൂന്ന് വയസ്സുകാരൻ മരിച്ചു. കളിക്കുമ്ബോള്‍ വീണു എന്നാണ് കുട്ടി പറഞ്ഞത്.പരിക്കൊന്നും കാണാത്തതിനാല്‍ ചെറിയ വീഴ്ചയാണെന്നേ അമ്മ കരുതിയുള്ളൂ. എന്നാല്‍ 10 ദിവസത്തിന് ശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കാൻ തുടങ്ങി പിന്നാലെ മരണവും സംഭവിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് ഈ ദാരുണ സംഭവം.
അർമാൻ എന്ന മൂന്ന് വയസ്സുകാരനെ നായ ആക്രമിച്ചപ്പോള്‍ പരിക്കേറ്റത് തലയ്ക്കായിരുന്നു. സംഭവം നടന്ന് എട്ട് ദിവസത്തിന് ശേഷം, അർമാൻ തല ചൊറിയാൻ തുടങ്ങിയപ്പോഴാണ്, മുടികള്‍ക്കിടയില്‍ പല്ലിന്‍റെ പാടുകള്‍ കണ്ടതെന്ന് കുടുംബം പറഞ്ഞു. നായ കടിച്ചതാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ അവന് കഴിഞ്ഞു കാണില്ലെന്ന് അർമാന്‍റെ അമ്മാവൻ ഷെയ്ഖ് റഹീസ് പറഞ്ഞു.
