സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയില്‍ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇയാളുടെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരത്ത് മാത്രം അഞ്ചു പേർ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്.എട്ടു ദിവസത്തിനിടെ പത്തുപേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.
