Latest

എന്റെ പൊന്നെ… എങ്ങോട്ടാ ഈ പോക്ക്..

കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ രണ്ടുതവണയായി 1400 രൂപ ഉയര്‍ന്ന പിന്നാലെയാണ് ഇന്നും വില മുന്നേറ്റം.രാജ്യാന്തര വിപണിയില്‍ വലിയ മുന്നേറ്റം നടത്തിയ ശേഷം സ്വര്‍ണം ഇന്നലെ വൈകീട്ട് ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും കയറാന്‍ തുടങ്ങി. ഓണ്‍ലൈന്‍ സ്വര്‍ണ വ്യാപാരം വന്‍തോതില്‍ കൂടിയതാണ് വില അടിക്കടി ഉയരാന്‍ കാരണം.

കേരലത്തില്‍ സ്വര്‍ണവില നേരിയ മുന്നേറ്റമാണ് ഇന്ന് നടത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കയറിയത്. അതായത്, 22 കാരറ്റ് സ്വര്‍ണം ഒരു പവന് 91040 രൂപയും ഗ്രാമിന് 11380 രൂപയുമായി. പവന് 91000 കടന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം.