Latestകേരളം

എട്ടാംക്ളാസുകാരി ഗർഭിണി;പതിമൂന്നുകാരനായ സഹപാഠി പിടിയിൽ

ഷൊർണൂർ: എട്ടാംക്ളാസുകാരി ഗർഭിണിയായ സംഭവത്തില്‍ വിദ്യാർത്ഥിനിയുടെ സഹപാഠിയെ പൊലീസ് അറസ്റ്റുചെയ്തു. ഷൊർണൂരിന് സമീപത്തായിരുന്നു സംഭവം.കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പതിമൂന്നുകാരി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് പെണ്‍കുട്ടിതന്നെയാണ് എല്ലാം തുറന്നുപറഞ്ഞത്.

തുടർന്ന് രക്ഷിതാക്കള്‍ പെണ്‍കുട്ടിയുടെ ക്ലാസില്‍ പഠിക്കുന്ന പതിമൂന്നുകാരനെതിരെ പരാതി നല്‍കി. കേസെടുത്ത പൊലീസ് വിദ്യാർത്ഥിയെ പിടികൂടുകയായിരുന്നു. പോക്സോ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനുമുന്നില്‍ ഹാജരാക്കി. ഷൊർണൂർ ഡിവൈഎസ്പി ആർ മനോജ് കുമാറാണ് കേസന്വേഷിച്ചത്.