സ്വകാര്യ റെസിഡൻഷ്യല്‍ സ്കൂളില്‍ തീ പിടിത്തം; എട്ട് വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ചു
കർണാടകയിലെ മടിക്കേരിക്കടുത്തുള്ള കടഗേരി ഗ്രാമത്തിലെ സ്വകാര്യ റെസിഡൻഷ്യല്‍ സ്കൂളില്‍ ഉണ്ടായ തീപിടിത്തത്തില്‍ എട്ട് വയസ്സുള്ള ആണ്‍കുട്ടി മരിച്ചു.ചെട്ടിമാണി ഗ്രാമവാസിയും സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ പുഷ്പക് (8) ആണ് മരിച്ചത്.
വിദ്യാർത്ഥികള്‍ മുറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുമ്ബോഴാണ് തീപിടിത്തം ഉണ്ടായത്. സ്കൂള്‍ ജീവനക്കാരുടെ സഹായത്തോടെ നിരവധി കുട്ടികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പുഷ്പകിന് കൃത്യസമയത്ത് രക്ഷപ്പെടാൻ കഴിയാതെ പൊള്ളലേല്‍ക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട 29 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം ഇലക്ട്രിക്കല്‍ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
