തിരുവല്ലയില്‍ നിന്ന് കാണാതായ അമ്മയേയും രണ്ട് പെണ്മക്കളെയും കണ്ടെത്തി
തിരുവല്ല പൊടിയാടിയില്‍ നിന്ന് കാണാതായ റീനയെയും രണ്ട് പെണ്മക്കളെയും കന്യാകുമാരിയില്‍ നിന്നും കണ്ടെത്തി.ഓഗസ്റ്റ് 17 മുതലാണ് ഇവരെ കാണാതായത്. ഇവരുടെ തിരോധാനത്തിന് പിന്നാലെ റീനയുടെ ഭർത്താവ് ജീവനൊടുക്കിയിരുന്നു. 41കാരനായ അനീഷ് മാത്യുവിനെ കവിയൂരിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തിരോധാനം അന്വേഷണതിനായി പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിരുന്നു. മൂവരുടേയും ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ ഉള്‍പ്പെടെ പൊലീസ് പരസ്യപ്പെടുത്തിയിരുന്നു. അങ്ങനെ ലഭിച്ച വിവരത്തെ തുടർന്നാണ് തമിഴ്നാട് സർക്കാരിന്റെ അഭയ കേന്ദ്രത്തില്‍ ഇവരുണ്ടെന്ന വിവരം ലഭിച്ചത്.
