ആറളം ഇനി ശലഭങ്ങളുടെ സങ്കേതം
കണ്ണൂരിലെ ആറളം വൈൽഡ് ലൈഫ് സാങ്ക്ച്വറിയെ ശലഭസങ്കേതമായി പ്രഖ്യാപിച്ചു. ശലഭങ്ങളെയും അവരുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കാൻ വനംവകുപ്പ് പ്രത്യേക പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ശലഭങ്ങളെ ആകർഷിക്കുന്ന തൈകൾ നട്ടു, സമൃദ്ധമായ ജൈവപരിസ്ഥിതിയുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ആറളം വന്യജവി സങ്കേതം സന്ദർശിക്കാനെത്തുന്നവർക്ക് ടിക്കറ്റിനോടൊപ്പം ശലഭങ്ങളുടെ ആതിഥേയ സസ്യങ്ങളുടെ വിത്ത് പാക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്ന
പദ്ധതിക്ക് തുടക്കം കുറിച്ചു . എം രാജൻ SFO, സിജേഷ് BFO, രശ്മി BFO, ദേവകി BFA തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിസ്ഥിതിപ്രേമികളായ റെനിൽ കൃഷ്ണൻ തൂണോളി, സജേഷ്, പ്രജീഷ് ടി (ചിറക്കൽ) തുടങ്ങിയവർക്ക് വിത്ത് പാക്കറ്റ് കൈമാറി
