Latestകേരളം

പെരുമ്ബാവൂരില്‍ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച്‌ വരഞ്ഞ യുവാവ് അറസ്റ്റില്‍

പെരുമ്ബാവൂരില്‍ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച്‌ വരഞ്ഞ യുവാവ് അറസ്റ്റില്‍. വ്യാഴാഴ്ച ആയിരുന്നു സംഭവം. പെരുമ്ബാവൂർ ഇരിങ്ങോള്‍ വെള്ളൂരംകുന്ന് വീട്ടില്‍ അനൂപിനെയാണ് (46) പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യയോടുള്ള വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം.

കോടതിയില്‍ നിന്ന് സംരക്ഷണ ഉത്തരവ് നേടിയതിന്‍റെ പക യുവാവില്‍ ഉണ്ടായിരുന്നുവെന്നും, ഇരുവരും തമ്മില്‍ ഇതിന്റെ പേരില്‍ വഴക്ക് നടന്നിരുന്നെന്നും പൊലീസ് പറഞ്ഞു. പെരുമ്ബാവൂരില്‍ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയില്‍ അതിക്രമിച്ച്‌ കയറി ബ്ലേഡ് പോലുള്ള വസ്തു കൊണ്ട് മുഖത്ത് വരയുകയായിരുന്നു. കാലിലും വരഞ്ഞിട്ടുണ്ട്.

ആക്രമണത്തില്‍ യുവതിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.