Latestകേരളം

കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയില്‍ ആന്‍റണി വര്‍ഗ്ഗീസിന് പരിക്ക്

കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയില്‍ ആന്‍റണി വര്‍ഗ്ഗീസിന് പരിക്ക്.തായ്‌ലൻഡില്‍ സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിനിടയിലാണ് ആന്‍റണി വർഗീസ് പെപ്പെയ്ക്ക് പരിക്കേറ്റത്. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. താരത്തിന്‍റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരം ഇപ്പോള്‍ വിശ്രമത്തിലാണ്. അപകടത്തെ തുടർന്ന് സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂള്‍ താല്‍ക്കാലികമായി മാറ്റിവെച്ചു.