ആരോഗ്യംകേരളംവാര്‍ത്തകള്‍

അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു, ആരോ​ഗ്യനില തൃപ്തികരം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശികളായ മൂന്നുമാസം പ്രായമായ ശിശുവിനും 15കാരിക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. രണ്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രണ്ടുദിവസം മുൻപ് ബാക്ടീരിയൽ മെനിഞ്ചൈറ്റസുമായി മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ച മൂന്നു മാസം പ്രായമായ ശിശുവിന് ബുധനാഴ്ച മൈക്രോബയോളജി ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ അമീബിക് മസ്തിഷ്‌ക ജ്വരം കൂടി കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളജിൽ ഒരു മാസമായി പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ ന്യൂറോളജി വിഭാഗത്തിൽ ചികിത്സയിലുള്ള പതിനഞ്ചു വയസുകാരിക്കു ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.