പിടിവിട്ട് സ്വർണ വില
റെക്കോഡിട്ട് വീണ്ടും സ്വർണവില. ഇന്നലെ രാവിലെ വില നിശ്ചയിക്കുമ്ബോള്‍ 4228 ഡോളർ ആയിരുന്നു. അന്താരാഷ്‌ട്ര വില വർദ്ധിച്ചെങ്കിലും, രൂപ കരുത്ത് നേടി 87.88 ലേക്ക് എത്തിയതിനാല്‍ ഇന്നലെ വിലയില്‍ വ്യത്യാസം വന്നില്ല.എന്നാല്‍, അന്താരാഷ്‌ട്ര സ്വർണ വില കുതിപ്പ് തുടരുകയാണ്.
ഇന്നലെ രാത്രിയോടെ അന്താരാഷ്‌ട്ര വില 4380 ഡോളറിലേക്ക് എത്തിയിരുന്നു.
150 ഡോളറിന്റെ കുതിപ്പ് രേഖപ്പെടുത്തി. നിലനില്‍ക്കുന്ന സാഹചര്യങ്ങളെല്ലാം സ്വർണ്ണവില വർദ്ധിക്കുന്നതിന് കാരണമാണ്. സ്വർണ്ണവില ഇന്ന് രാവിലെ വില നിശ്ചയിക്കുമ്ബോള്‍ 4375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്.
ഒരു ഗ്രാം സ്വർണത്തിന് 305 രൂപയും ഒരു പവൻ സ്വർണത്തിന് 2440 രൂപയുടെയും വർദ്ധനവാണ് ഉണ്ടായത്. 97,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നല്‍കേണ്ടത്.
