Latestകേരളം

മകളുടെ വിവാഹത്തിന് ഒരു മാസം മാത്രം, സ്വര്‍ണവും പണവുമായി അച്ഛൻ ഒളിച്ചോടി

തിരുവനന്തപുരം: മകളുടെ വിവാഹത്തിന് കരുതിവച്ച സ്വര്‍ണവും പണവുമായി പിതാവ് കാമുകിക്ക് ഒപ്പം മുങ്ങി. മകളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിതാവിനെ കാനഡയില്‍ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കണ്ടെത്തി.വിവാഹത്തിന് ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്.

വീട്ടില്‍ നിന്ന് പോയ ഇയാള്‍ കാനഡയില്‍ ജോലിയുള്ള തിരുവനന്തപുരം സ്വദേശിക്ക് ഒപ്പമാണുളളത്. സ്വർണ്ണവും പണവുമായി 5 ലക്ഷം രൂപയാണ് ഇയാള്‍ കൊണ്ടുപോയത്. സ്വർണമോ പണമോ തിരിച്ച്‌ തന്നില്ലെങ്കിലും , വിവാഹത്തിന്റെ ചടങ്ങുകള്‍ക്ക് കാർമ്മികത്വം വഹിക്കാൻ വേണ്ടിയെങ്കിലും അച്ഛൻ വരണമെന്നും മകള്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം.എന്നാല്‍ നിശ്ചയിച്ച പ്രകാരം യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് വരൻ അറിയിച്ചു. ഇയാളുടെ കൂടെക്കൂടിയ സ്ത്രീക്ക് കാനഡയില്‍ ഭർത്താവുണ്ടെന്നാണ് വിവരം. യുവതിയുടെ പിതാവും സ്ത്രീയും തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതരായെന്ന് പൊലീസ് പറയുന്നു.