മരുതിമലയില്‍ നിന്നും താഴേക്ക് ചാടിയ രണ്ടാമത്തെ പെണ്‍കുട്ടിയും മരിച്ചു
മുട്ടറ മരുതിമലയില്‍ നിന്നും താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ പെണ്‍കുട്ടിയും മരിച്ചു.അടൂർ മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ(14)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശിവർണ.
ശിവർണയോടൊപ്പം ചാടിയ മറ്റൊരു പെണ്‍കുട്ടി മീനു(14) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 17ന് വൈകിട്ടാണ് ഇരുവരും മുട്ടറ മരുതിമലയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ ഇരുവരെയും കാണാതായിരുന്നു. ഇവരുടെ സ്കൂള്‍ ബാഗുകള്‍ പെരിങ്ങനാട് സ്കൂളിന് സമീപത്തെ കടയില്‍നിന്ന് വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരും മുട്ടറ മരുതിമലയില്‍ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
