Latestകേരളം

മലപ്പുറത്ത് വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളില്‍ കയറി കടിച്ചു

മലപ്പുറം കോട്ടക്കലില്‍ തെരുവ് നായ ആക്രമണത്തില്‍ എട്ട് വയസുകാരന് പരിക്കേറ്റു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്തു കയറിയാണ് കടിച്ചത്.വളപ്പില്‍ ലുക്മാന്റെ മകൻ മിസ്ഹാബ് (8 വയസ് )നാണ് നായയുടെ കടിയേറ്റേത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ പ്രതികരിച്ചു.