സർക്കാർ ജീവനക്കാർ മാതാപിതാക്കളെ അവഗണിച്ചാല്‍ ശമ്ബളത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ വെട്ടാൻ തെലങ്കാന സർക്കാർ
സർക്കാർ ജീവനക്കാർ മാതാപിതാക്കളെ അവഗണിച്ചാല്‍ ശമ്ബളത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ വെട്ടാൻ തെലങ്കാന സർക്കാർ.ഈ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാൻ നിയമം കൊണ്ടുവരുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പ്-II ജീവനക്കാർക്ക് നിയമന ഉത്തരവുകള്‍ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളുമായി സമീപിക്കുന്നവരോട് അനുകമ്ബയോടെ പെരുമാറണമെന്ന് അദ്ദേഹം ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിച്ചു.ഈ നിയമത്തിന്റെ കരട് തയ്യാറാക്കാൻ ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി രൂപീകരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി രാമകൃഷ്ണ റാവുവിനോട് ആവശ്യപ്പെട്ടു. ‘
തെലങ്കാന റൈസിംഗ് 2047′ വിഷൻ ഡോക്യുമെന്റിനനുസരിച്ച് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ പുതിയ ഉദ്യോഗസ്ഥരും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
