ഷംസീറിന്റെ ഭാര്യയുടെ നിയമന നീക്കം ഹൈക്കോടതി തടഞ്ഞു.
കൊച്ചി: എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഭാര്യ ഡോ.പി.എം.സഹ്ലയുടെ നിയമന നീക്കം ഹൈക്കോടതി തടഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്ആര്‍ഡി സെന്ററിലെ അസി. പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്. മേയ് ഏഴ് വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്.
സഹ്ല അടക്കം 30 പേരെയാണ് ഈ തസ്തികയിലെ നിയമനത്തിന് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ തിരക്കിട്ട് ഓണ്‍ലൈന്‍ അഭിമുഖം നടത്തി ഡോ.സഹ്ലയെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന സ്ഥിരം തസ്തികയിലേക്ക് നിയമിക്കാന്‍ ശ്രമം നടന്നു എന്നായിരുന്നു പരാതി.