Latestകണ്ണൂര്‍

പയ്യന്നൂരില്‍ ബിജെപി നേതാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂരില്‍ ബിജെപി നേതാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമായ അരവഞ്ചാലിലെ പനയന്തട്ട തമ്ബാൻ (57) ആണ് മരിച്ചത്.അരവഞ്ചാലിലെ വ്യാപാരി കൂടിയായിരുന്നു തമ്ബാൻ. ഇന്ന് രാവിലെ പയ്യന്നൂർ മേല്‍പ്പാലത്തിന് സമീപത്തുള്ള റെയില്‍വേ പാലത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തവിടിശ്ശേരി സ്വദേശിയായിരുന്ന തമ്ബാൻ കഴിഞ്ഞ കുറച്ച്‌ നാളുകള്‍ക്ക് മുൻപാണ് അരവഞ്ചാലിലേക്ക് താമസം മാറിയത്. ഭാര്യ: ശ്യാമള. മക്കള്‍: ശ്വേത, കൃഷ്ണ, മൃദുല്‍ ലാല്‍.