Latestകേരളം

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്. ഗ്രാമിന് 105 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ കുറേ ദിവസമായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് അല്‍പ്പം മുന്നേറിയത്. ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര ധാരണയുണ്ടാക്കുമെന്ന വിവരം വിപണിക്ക് ആശ്വാസം നല്‍കുന്നു.കേരളത്തില്‍ ഇന്ന് 840 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. 91280 രൂപയാണ് ഇന്നത്തെ വില. നേരിയ ചാഞ്ചാട്ടത്തോടെ ഈ ആഴ്ച വില മുന്നോട്ട് പോകും. ഒരുപക്ഷേ, 90000ത്തിന് താഴേക്കു വരുമെന്നും പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ ഡോളര്‍ കാര്യമായ മുന്നേറ്റം നടത്തുന്നില്ല. ഡോളര്‍ മുന്നേറ്റം നടത്തിയാല്‍ സ്വര്‍ണവില കുറയും