Latestദേശീയം

നൂറോളം ട്രെയിനുകളും ചില വിമാനങ്ങളും റദ്ദാക്കി, ആന്ധ്ര അതീവ ജാഗ്രതയില്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മോൻത’ ചുഴലിക്കാറ്റ് കരതൊടാനിരിക്കെ ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ ശക്തി വർധിച്ചതിനെ തുടർന്ന് സൗത്ത് സെൻട്രല്‍ റെയില്‍വേ നൂറോളം ട്രെയിനുകള്‍ റദ്ദാക്കി. ഇതില്‍ പാസഞ്ചർ ട്രെയിനുകള്‍ക്കൊപ്പം നിരവധി എക്സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടുന്നു.

ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് റായ്പൂർ വഴി തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. വിജയവാഡ, രാജമുന്ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ റൂട്ടുകളിലാണ് പ്രധാനമായും റദ്ദാക്കലുകള്‍ നടന്നത്. കാലാവസ്ഥാ സാഹചര്യം മെച്ചപ്പെട്ടതിന് ശേഷം വിശദമായ സുരക്ഷാ വിലയിരുത്തലിന് ശേഷം മാത്രമേ റദ്ദാക്കിയ സർവീസുകള്‍ പുനരാരംഭിക്കൂ എന്നും റെയില്‍വേ വ്യക്തമാക്കി.

മുൻകരുതല്‍ നടപടിയായി ഈസ്റ്റ് കോസ്റ്റ് റെയില്‍വേയും ഒഡിഷ-ആന്ധ്ര റൂട്ടിലൂടെയുള്ള നിരവധി സർവീസുകള്‍ നിർത്തിവച്ചിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ പ്രഭാവം വിമാന സർവീസുകളെയും ബാധിച്ചു. വിശാഖപട്ടണം വിമാനത്താവളത്തില്‍ നിന്ന് ഇന്നത്തെ എല്ലാ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്ബ് നിലവിലെ ഷെഡ്യൂളുകള്‍ പരിശോധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്