Latestകേരളം

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ അപകടം; ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ്‌ (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടമുണ്ടായത്.നിയന്ത്രണം വിട്ട കാർ ദമ്ബതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.