അതിദാരിദ്ര്യ മുക്തകേരളം പ്രഖ്യാപനം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം
കേരള സർക്കാരിന്റെ അതിദാരിദ്ര്യ മുക്തകേരളം പ്രഖ്യാപനചടങ്ങുമായി ബന്ധപ്പെട്ട് സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.സ്പെൻസർ ജംഗ്ഷൻ,ബേക്കറി ജംഗ്ഷൻ,ആർ.ബി.ഐ,വാൻറോസ്,ഊറ്റുകുഴി,മെയിൻഗേറ്റ്,ആസാദ് ഗേറ്റ്,ഗവ.പ്രസ് ജംഗ്ഷൻ എന്നീ സ്ഥലങ്ങളില്‍ നിന്ന് സെൻട്രല്‍ സ്റ്റേഡിയം ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ല.
നെടുമങ്ങാട്,വട്ടിയൂർക്കാവ് ഭാഗങ്ങളില്‍ നിന്ന് വെള്ളയമ്ബലം വഴിവരുന്ന വാഹനങ്ങളും പട്ടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും പബ്ലിക്ക് ലൈബ്രറി,പാളയം ഭാഗത്തും പാറശാല,നെയ്യാറ്റിൻകര, പൂജപ്പൂര,കാട്ടാക്കട ഭാഗങ്ങളില്‍ നിന്ന് വരുന്ന
വാഹനങ്ങള്‍ മോഡല്‍ സ്കൂള്‍ ഭാഗം,കോവളം,തിരുവല്ലം ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പൂളിമൂട് ഭാഗത്തും,
ബൈപാസില്‍ നിന്ന് ചാക്കവഴിവരുന്ന വാഹനങ്ങള്‍ ആശാൻ സ്ക്വയർ ഭാഗത്തും ആളുകളെ ഇറക്കിയശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകണം.
പുളിമൂട് ഭാഗത്ത് നിന്ന് ഗവ. പ്രസ് ജംഗ്ഷൻ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ല. ഗവ. പ്രസ് ജംഗ്ഷൻ ഭാഗത്ത് നിന്ന് പുളിമൂട് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കും.
വാഹനങ്ങള്‍ സെൻട്രല്‍ സ്റ്റേഡിയത്തിന് സമീപമുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ പാർക്ക് ചെയ്യാൻ പാടില്ല.വലിയ വാഹനങ്ങളില്‍ വരുന്നവർ ആള്‍ക്കാരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്ര മൈതാനത്തും ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ടില്‍ പാർക്ക് ചെയ്യണം
