Latestകണ്ണൂര്‍

കണ്ണൂരില്‍ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

കുറുമാത്തൂർ പൊക്കുണ്ടില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. ജാബിർ – മുബഷിറ ദമ്ബതികളുടെ മകൻ അലൻ ആണ് മരിച്ചത്.കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് അമ്മയുടെ മൊഴി. ഇന്ന് രാവിലെയാണ് സംഭവം. അമ്മയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കുഞ്ഞ് കിണറ്റില്‍ വീണത് എങ്ങനെ എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.