Latestകേരളം

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 90,000ത്തിന് താഴയെത്തി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 90,000ത്തിന് താഴേക്ക് സ്വര്‍ണവില വീണ്ടും എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞ് 89,800രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 11,225 രൂപ നല്‍കണം.
ലക്ഷത്തിലേക്കെത്തുമെന്ന തോന്നിപ്പിച്ച സ്വര്‍ണവില 90,000ത്തിന് മുകളിലും താഴെയുമായി കൂടിയും കുറഞ്ഞുമിരിക്കുന്ന അവസ്ഥയാണ് കുറച്ചു ദിവസങ്ങളായി കാണുന്നത്. സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.