Latestകണ്ണൂര്‍

കുഞ്ഞ് കിണറ്റില്‍ വീണതല്ല, എറിഞ്ഞതാണെ’ന്ന് അമ്മയുടെ മൊഴി’; കണ്ണൂര്‍ കുറുമാത്തൂരില്‍ നടന്നത്കൊലപാതകമെന്ന് പൊലീസ്

കുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മ മൊഴി നല്‍കി.തളിപ്പറമ്ബ് ഡി.വൈ.എസ്.പി അമ്മയെ ചോദ്യം ചെയ്ത് വരികയാണ്.

മൂന്നു മാസം പ്രായമായ കുഞ്ഞാണ് കിണറ്റില്‍ വീണ് മരിച്ചത്. ജാബിർ – മുബഷിറ ദമ്ബതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നായിരുന്നു അമ്മയുടെ മൊഴി. ഇന്നലെ രാവിലെയായിരുന്നു സംഭവം. അമ്മയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.