Latestകണ്ണൂര്‍

ടിപ്പര്‍ ലോറിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂർ മാഹി ബൈപ്പാസില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം.ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. കണ്ണൂര്‍ പള്ളൂർ സ്വദേശിനി രമിതയാണ് മരിച്ചത്‌. 32 വയസായിരുന്നു.

മാഹി ബൈപ്പാസിലെ മേല്‍പ്പാലത്തിന് സമീപത്ത് വെച്ച്‌ രമിത സ്കൂട്ടറില്‍ വരുന്നതിനിടെ ചെങ്കല്‍ കയറ്റിവന്ന ലോറി ഇടിയ്ക്കുകയായിരുന്നു. രമതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാലയാട് യൂണിവേഴ്‌സിറ്റി ക്യാമ്ബസിലെ ആന്ത്രോപോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ച്ചറാണ് രമിത. രമതിയുടെ മൃതദേഹം മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.