ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്ബ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങള്‍ ആശുപത്രിയില്‍
ആലത്തൂർ: ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്ബ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങള്‍ ആശുപത്രിയില്‍.ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസ്സുള്ള കുട്ടികളാണ് ചികിത്സയില്‍ കഴിയുന്നത്. നവംബര്‍ നാലിന് വൈകീട്ടായിരുന്നു സംഭവം. ജ്യൂസ് കുപ്പിയില്‍ നിറച്ച മരുന്ന് കുട്ടികള്‍ അബദ്ധത്തില്‍ കുടിക്കുകയായിരുന്നു. രുചിഭേദം വന്നതോടെ കുട്ടികള്‍ മരുന്ന് തുപ്പി. കുളമ്ബുരോഗത്തിന് പുരട്ടുന്ന മരുന്നില്‍ അമ്ലതയുള്ളതിനാല്‍ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.
