Latestകേരളം

ശബരിമല മണ്ഡല – മകരവിളക്ക് വിളക്ക്, മൂന്നു ഘട്ടങ്ങളിലായി കെ എസ് ആർ ടി സി 800 ബസുകള്‍ സർവീസ് നടത്തും

ശബരിമല മണ്ഡല – മകരവിളക്ക് വിളക്ക്, മൂന്നു ഘട്ടങ്ങളിലായി കെ എസ് ആർ ടി സി 800 ബസുകള്‍ സർവീസ് നടത്തും.ആദ്യ ഘട്ടത്തില്‍ 467 ഉം രണ്ടാം ഘട്ടത്തില്‍ 502 ഉം ബസ്സുകള്‍ സർവീസ് നടത്തും.മകരവിളക്ക് വരുന്ന മൂന്നാം ഘട്ടത്തില്‍ 800 ബസുകള്‍ സർവീസ് നടത്തും. സർവീസുകള്‍ നിശ്ചയിച്ചു ഉത്തരവ് പുറത്ത്. KSRTC സി.എം.ഡി യാണ് ഉത്തരവിറക്കിയത്.

ക്ഷേത്രങ്ങളില്‍ നിന്നും പ്രത്യേക സർവീസ് നടത്തണമെന്നും നിർദ്ദേശം. ഓണ്‍ലൈൻ ബുക്കിംഗ് സൗകര്യം വിപുലപ്പെടുത്താനും തീരുമാനം. KSRTC ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നു കണ്ടെത്താൻ പമ്ബയിലും നിലയ്ക്കലും ബ്രെത്ത് അനലൈസർ പരിശോധന നടത്തണമെന്നും നിർദ്ദേശം.

ശബരിമല മണ്ഡലകാലം വരാനിരിക്കെ തീർത്ഥാടകർക്ക് കൂടുതല്‍ സൗകര്യവുമായി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്‍. ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകരെ കാത്ത് 1600 ട്രിപ്പുകളാണ് ഉണ്ടാവുക. മൂന്ന് വ്യത്യസ്ത പാക്കേജുകളിലാണ് സർവീസി നടത്തുന്നത്. പമ്ബയിലേക്ക് നേരിട്ടെത്തിക്കുന്നതും റൂട്ടിലെ അയ്യപ്പ ക്ഷേത്രങ്ങളും അല്ലാത്തവയും ഉള്‍പ്പെടുത്തുന്നതുമാണ് ഈ മൂന്ന് പാക്കേജുകളും.

കഴിഞ്ഞ വർഷം 950 ട്രിപ്പുകളാണ് കെഎസ്‌ആർടിസി മണ്ഡലകാലത്ത് നടത്തിയത്. നിലയ്ക്കലില്‍ ഇറങ്ങി ചെയിൻ സർവീസിനെ ആശ്രയിക്കാതെ ഭക്തർക്ക് നേരിട്ടു പമ്ബയിലെത്താവുന്ന തരത്തിലാണ് ക്രമീകരണം. പന്തളം, പെരുനാട് പോലെയുള്ള അയ്യപ്പ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാക്കേജ്. സംസ്ഥാനത്തിന്റെ തെക്ക്-വടക്ക് മേഖലകളിലെ പ്രധാന ക്ഷേത്രങ്ങളില്‍ ദർശനം ഉള്‍പ്പെടുത്തികൊണ്ടാണ് ഇത്തവണത്തെ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ അയ്യനെ കാണാനെത്തുന്നവർക്ക് മറ്റ് ക്ഷേത്രങ്ങളിലും ദർശനം നടത്താം.

ഓരോന്നിനും നിരക്കുകള്‍ വ്യത്യസ്തമാണ്. കെഎസ്‌ആർടിസിയുടെ 93 ഡിപ്പോകളില്‍ നിന്നാണ് ട്രിപ്പുകള്‍ ആരംഭിക്കുക. ഈ 93 ട്രിപ്പുകളെ സൗത്ത്, സെൻട്രല്‍, നോർത്ത് എന്നീ 3 മേഖലകളായി തിരിച്ചാണ് ഏകോപിപ്പിക്കുക. ഭക്തർക്ക് മുൻ വർഷങ്ങളേക്കാള്‍ ഇത്തവണ കൂടുതല്‍ സൗകര്യങ്ങളൊരുക്കാനാണ് പദ്ധതിയിടുന്നതെന്നും ബജറ്റ് ടൂറിസം സെല്‍ അധികൃതർ വ്യക്തമാക്കി. തീർത്ഥാടകരുടെ ലഗേജ് പമ്ബയില്‍ സൂക്ഷിക്കുന്നതിനും ഫ്രഷ് ആകാനും പ്രത്യേക സൗകര്യമൊരുക്കും.

തീർത്ഥാടകർക്ക് സന്നിധാനത്തെ ആവശ്യങ്ങള്‍ക്കായി ബജറ്റ് ടൂറിസം സെല്‍ കോ ഓർഡിനേറ്റർമാരുടെ സേവനം ലഭിക്കും. ഗ്രൂപ്പ് ബുക്കിങ്ങുകള്‍ക്ക് കമ്മിഷനും നല്‍കുന്നുണ്ട്. ജനുവരി 15ന് മകരവിളക്ക് വരെയാണ് കെഎസ്‌ആർടിസി യാത്രകള്‍ ക്രമീകരിക്കുന്നത്. ഫോണ്‍: 91889 38522 (സൗത്ത്), 91889 38528 (സെൻട്രല്‍), 91889 38533 (നോർത്ത്). കൂടാതെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ചുവടെ ജില്ലാ കോ ഓർഡിനേറ്റർമാരുടെ നമ്ബറുകളും നല്‍കിയിട്ടുണ്ട്.