Latestകേരളം

ഇരിങ്ങണ്ണൂരില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നാദാപുരം:ഇരിങ്ങണ്ണൂരില്‍ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങണ്ണൂർ സൗത്ത് മഞ്ഞോത്ത് മീത്തല്‍ ഷൈനുവിന്റെ ഭാര്യ വിജിഷ (42) ആണ് മരിച്ചത്.ശനിയാഴ്ച ഭർതൃവീടിനോട് ചേർന്ന തറവാട്ട് വീട്ടിലെ കിണറ്റില്‍ വിജിഷയെ മരിച്ച നിലയില്‍ കണ്ടത്.

ഉടൻ തന്നെ കരയ്ക്കു കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറിനോട് ചേർന്ന കുളിമുറിയില്‍ ബക്കറ്റ് മറിഞ്ഞ നിലയില്‍ കണ്ടതായി പറയുന്നു. സംഭവത്തില്‍ സ്വയം ചാടിയതാകാമെന്നാണ് പ്രാഥമിക അനുമാനം. സംഭവം നടക്കുമ്ബോള്‍ ഭർത്താവ് ഷൈനു വീട്ടില്‍ ഉണ്ടായിരുന്നില്ല.

മൃതദേഹം തലശ്ശേരി ഗവ. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോർട്ടം നടത്തി ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടർന്ന് ഇരിങ്ങണ്ണൂർ സൗത്ത് ഭർതൃവീട്ടില്‍ പൊതുദർശനത്തിന് വെച്ച ശേഷം നാദാപുരം കുമ്മങ്കോട്ടെ വീട്ടിലെത്തിച്ച്‌ സംസ്കരിച്ചു.