അമേരിക്കയില്‍ 23കാരിയായ ഇന്ത്യൻ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
യുഎസില്‍ 23കാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിലെ കർമേചേഡു സ്വദേശിനിയായ രാജ്യലക്ഷ്മി യർലഗഡയെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.ടെക്സാസ് എ ആൻഡ് എം യൂണിവേഴ്സിറ്റി- കോർപ്പസ് ക്രിസ്റ്റിയില്‍ നിന്ന് അടുത്തിടെ ബിരുദം നേടിയ രാജ്യലക്ഷ്മി, ജോലി തേടുന്നതിന്റെ ഭാഗമായി യുഎസില്‍ തുടരുകയായിരുന്നു.
നവംബർ ഏഴിനാണ് വിദ്യാർഥിനി മരിച്ചത്. രണ്ട് ദിവസമായി രാജ്യലക്ഷ്മിക്ക് ചുമയും നെഞ്ചുവേദനയും ഉണ്ടായിരുന്നതായി ബന്ധുവായ ചൈതന്യ പറഞ്ഞു.
