Latestദേശീയം

നടൻ ധര്‍മേന്ദ്ര അത്യാസന്ന നിലയില്‍

ശ്വാസതടസ്സത്തെ തുടർന്ന് മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ ധർമേന്ദ്രയുടെ ആരോഗ്യസ്ഥിതി അത്യാസന്ന നിലയിലാണെന്ന് റിപ്പോർട്ടുകള്‍.നവംബർ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നാണ് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. താരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച്‌ കുടുംബമോ ആശുപത്രിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല