Latestകേരളം

കാസർഗോഡ് ഉപ്പളയില്‍ വീടിന് നേരെ അജ്ഞാതർ വെടിയുതിർത്ത സംഭവത്തില്‍ നിർണായക വഴിത്തിരിവ്

കാസർഗോഡ് ഉപ്പളയില്‍ വീടിന് നേരെ അജ്ഞാതർ വെടിയുതിർത്ത സംഭവത്തില്‍ നിർണായക വഴിത്തിരിവ്. 14 കാരനായ കുട്ടി തന്നെ പിതാവിന്‍റെ എ‍യർ ഗണ്ണുപയോഗിച്ച്‌ വെടിയുതിർത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഓണ്‍ലൈൻ ഗെയിം കളിച്ച ആവേശത്തിലാണ് കുട്ടിയിത് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വ്യാപക അന്വേഷണമാണ് പൊലീസ് നടത്തിയിരുന്നത്.

തുടർന്ന് കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ തോന്നിയ പൊരുത്തകേടാണ് സത്യം പുറത്തു വരാൻ കാരണം. ഉപ്പള ഹിദായത്ത് നഗറില്‍ പ്രവാസിയായ അബുബക്കറിന്‍റെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു വെടിവയ്പ്പുണ്ടായത്. ജനല്‍ ചില്ലുകള്‍ തകർന്നിരുന്നു.