മൂലമറ്റം പവര്‍ഹൗസ് ഒരുമാസത്തേയ്ക്ക് അടച്ചു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് വിശദീകരണം
ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയതായി അധികൃതര്‍.ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് ഉല്‍പ്പാദനം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്. ഇന്നലെ മുതല്‍ ഡിസംബര്‍ 10 വരെ നിര്‍ത്തിവയ്ക്കാന്‍ ആയിരുന്നു ആദ്യ തീരുമാനം. പ്രവര്‍ത്തനം നിര്‍ത്തുമ്ബോള്‍ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. ഇതില്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച ശേഷമാണ് നിലയം അടക്കാന്‍ തീരുമാനം ആയത്.
