Latestകേരളം

പ്രഭാത സവാരിക്കിടെ കാര്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

കൊച്ചി ഓടയ്ക്കാലി നൂലേലിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച്‌ മരിച്ചു. നൂലേലി ഇടത്തൊട്ടില്‍ വീട്ടില്‍ ലതിക (60) ആണ് മരിച്ചത്.വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്ബോള്‍ പിന്നാലെ വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല