കണ്ണൂരില്‍ ചികിത്സയിലിരിക്കെ ശുചിമുറിയില്‍ തൂങ്ങി മരിച്ച് യുവതി
കണ്ണൂർ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി ജീവനൊടുക്കി. പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയാണ് ശുചിമുറിയില്‍ തൂങ്ങി മരിച്ചത് കൂത്തുപറമ്ബ് കോട്ടയം ഏഴാംമൈല്‍ പടയങ്കുടി ഇ.കെ. ലീനയാണ് (46) മരിച്ചത്. അമിത അളവില്‍ ഗുളികകള്‍ കഴിച്ച് അവശയായതിനെതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ലീനയെ പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് യുവതി ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ നാലാം നിലയിലെ 401 വാർഡിലെ ശുചിമുറിയില്‍ ആയിരുന്നു യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ശുചിമുറിയില്‍ പോയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ കെട്ടഴിച്ച് നിലത്തിറക്കിയെങ്കിലും മരണം സംഭവിച്ച് കഴിഞ്ഞിരുന്നു. ഭർത്താവ്: സന്തോഷ്. മകൻ: യദുനന്ദ്.
