സ്കൂളില്‍ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണാടി ഹയർസെക്കൻഡറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ മാസം ഇതേ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന സമരങ്ങളില്‍ മുൻപന്തിയിലുണ്ടായിരുന്ന വിദ്യാർഥിയാണ് മരിച്ച അഭിനവ് (15). പാലക്കാട് വിളയന്നൂർ പാലാട്ട് വീട്ടില്‍ ഗിരീഷ്-റീത്ത ദമ്ബതികളുടെ മകനാണ്.
വൈകുന്നേരം അഭിനവിനെ വീട്ടിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്കൂളില്‍ പോയിരുന്നില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
കഴിഞ്ഞ മാസം കണ്ണാടി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയായ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ വിദ്യാർഥികള്‍ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. അർജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം ഉണ്ടായിരുന്നത്. ഒന്നര വർഷം ജയിലില്‍ കിടത്തുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥിയുടെ കുടുംബവും ആരോപിച്ചിരുന്നു.
