തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണി; ഭാഗികമായി റദ്ദാക്കിയതും വഴിതിരിച്ചു വിടുന്നതുമായ ട്രെയിനുകള്‍
തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണി ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചിലതിന്റെ സമയത്തില്‍ മാറ്റം വരുത്തുകയും മറ്റുചിലത് വഴിതിരിച്ച് വിടുകയും ചെയ്യും.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ ഇവ
മധുര- ഗുരുവായൂർ എക്‌സ്‌പ്രസ്(16327) 22 ന് കൊല്ലത്തും നാഗർകോവില്‍ -കോട്ടയം എക്‌സ്‌പ്രസ്(16366) കായംകുളത്തും സർവീസ് അവസാനിപ്പിക്കും.
ചെന്നൈ- തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്(12695) 21ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും
ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം 24ന് കായംകുളത്ത് യാത്ര അവസാനിപ്പിക്കും
ചെന്നൈ സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍ എസി തുരന്തോ എക്‌സ്‌പ്രസ് 25ന് എറണാകുളം ജങ്‌ഷനില്‍ യാത്ര അവസാനിപ്പിക്കും
പുറപ്പെടുന്നതിലെ മാറ്റം
ഗുരുവായൂർ- മധുര എക്‌സ്‌പ്രസ്(16328) 23ന് പകല്‍ 12.10ന് കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക
തിരുവനന്തപുരം സെൻട്രല്‍-ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12696) 22 ന് രാത്രി 8.05 ന് കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക
തിരുവനന്തപുരം സെൻട്രല്‍-ചെന്നൈ സെൻട്രല്‍ എസി തുരന്തോ എക്‌സ്‌പ്രസ്(22208) 26ന് രാത്രി 10.35ന് എറണാകുളം ജങ്‌ഷനില്‍നിന്നായിരിക്കും
വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍
തിരുവനന്തപുരം സെൻട്രല്‍-ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്(12624) 22ന് ആലപ്പുഴ വഴിയായിരിക്കും. ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.
തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ് (16312) 22ന് ആലപ്പുഴ വഴി.
തിരുവനന്തപുരം നോർത്ത് -എസ്‌എംവിടി ബംഗളൂരു ഹംസഫർ എക്‌സ്‌പ്രസ് 22ന് ആലപ്പുഴ വഴി.
തിരുവനന്തപുരം നോർത്ത്-മംഗളൂരു സെൻട്രല്‍ മലബാർ എക്‌സ്‌പ്രസ്(16629) 22ന് ആലപ്പുഴ വഴി. ഹരിപ്പാട്, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും
കന്യാകുമാരി-ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്(22503) 22ന് ആലപ്പുഴ വഴി.
തിരുവനന്തപുരം സെൻട്രല്‍-രാമേശ്വരം അമൃതഎക്‌സ്‌പ്രസ്(16343) 22ന് ആലപ്പുഴ വഴി.
തിരുവനന്തപുരം നോർത്ത്-നിലന്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ്(16349) 22ന് ആലപ്പുഴ വഴി.ഹരിപ്പാട്, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും
തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ എക്‌സ്‌പ്രസ്(16347) 22ന് ആലപ്പുഴ വഴി.
തിരുവനന്തപുരം നോർത്ത്-മുംബൈ ലോക്‌മാന്യതിലക് ടെർമിനസ് സ്‌പെഷ്യല്‍ എക്‌സ്‌പ്രസ്(01464) 22ന് ആലപ്പുഴ വഴി.
വൈകിയോടുന്ന ട്രെയിനുകള്‍
താംബരം-ഗുരുവായൂർ എക്‌സ്‌പ്രസ്(16127) 25ന് 2.20 മണിക്കൂറും ഗുരുവായൂർ-താംബരം എക്‌സ്‌പ്രസ് (16128) 25ന് രണ്ട് മണിക്കൂറും വൈകിയോടും.
തൂത്തുക്കുടി-പാലക്കാട് ജങ്‌ഷൻ പാലരുവി എക്‌സ്‌പ്രസ് (16791) 22ന് അരമണിക്കൂർ വൈകിയോടും
മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍ എക്‌സ്‌പ്രസ്(16348) 27, ഡിസംബർ രണ്ട് തീയതികളില്‍ 40 മിനിട്ടും 25ന് രണ്ടരമണിക്കൂറും വൈകിയോടും.
ഹസ്രത് നിസാമുദീൻ-തിരുവനന്തപുരം സെൻട്രല്‍ എക്‌സ്‌പ്രസ് (22654) ഡിസംബർ ഒന്നിന് അരമണിക്കൂർ വൈകിയോടും
രാമേശ്വരം -തിരുവനന്തപുരം സെൻട്രല്‍ അമൃത എക്‌സ്‌പ്രസ്(16344) 25ന് രണ്ട് മണിക്കൂർ വൈകിയോടും
മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്(16603) 25ന് ഒന്നരമണിക്കൂർ വൈകിയോടും.
തിരുപ്പതി-കൊല്ലം എക്‌സ്‌പ്രസ്(17421) 25ന് അരമണിക്കൂർ വൈകിയോടും
ചെന്നൈ സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്(12695) 25ന് 20 മിനിട്ട് വൈകിയോടും
തിരുവനന്തപുരം ജങ്‌ഷൻ-തിരുവനന്തപുരം നോർത്ത് സ്‌പെഷ്യല്‍ എക്‌സ്‌പ്രസ്(06164) 25ന് ഒന്നരമണിക്കൂർ വൈകി ഓടും
