Latestകേരളം

സ്വർണം ബ്രേക്കിട്ടു;വിലയില്‍ ഇടിവ്

സ്വർണം ബ്രേക്കിട്ടു. ഇന്നത്തെ വിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി.ഇന്നലെ 11,790 രൂപയായിരുന്നു വില. പവന് 560 രൂപ ഇടിഞ്ഞ് 93,760 രൂപയായി. ഇന്നലെ 94320 രൂപയായിരുന്നു വില. കുതിച്ചു കയറിയ വില താഴേക്ക് വന്നത് വിവാഹപ്പാർട്ടിക്കാർക്കും ആഭരണം വാങ്ങാൻ കാത്തിരുന്നവർക്കും തെല്ലൊരു ആശ്വാസം നല്‍കിയിട്ടുണ്ട്. ഒരു ദിവസം രണ്ട് തവണ സ്വർണവില മാറുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ചെറിയൊരു ആശങ്കയും നിലനില്‍ക്കുന്നുണ്ട്.