സ്വർവിലയില് ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിവ്
സ്വർവിലയില് ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിവ്. ഗ്രാം വില 75 രൂപ കുറഞ്ഞ് 11,645 രൂപയും പവന് വില 600 രൂപ കുറഞ്ഞ് 93,160 രൂപയിലേക്കുമെത്തി.ഇതോടെ കേരളത്തില് ഇന്ന് പവന് വിലയില് 1,160 രൂപയുടെ കുറവ് രേഖപ്പെടുത്തി.
ഇന്ന് രാവിലെ കേരളത്തില് വ്യാപാരം തുടങ്ങിയത് ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയിലും പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയിലുമായിരുന്നു.
18 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,580 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,460 രൂപയും ഒമ്ബത് കാരറ്റിന് ഗ്രാമിന് 4,815 രൂപയുമാണ് വില.
രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിച്ചത്. രാവിലെ 4,211 ഡോളര് വരെയെത്തിയ രാജ്യന്തര വില പിന്നീട് 4,174 ഡോളര് നിലവാരത്തിലെത്തിയതാണ് ഉച്ചയ്ക്ക് ശേഷം വില കുറയ്ക്കാന് കാരണമായത്.
