Latestകേരളം

സെൻസര്‍ ബോര്‍ഡിന് തിരിച്ചടി; ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈക്കോടതി

ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കി ഹൈക്കോടതി. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.സിനിമയില്‍ രണ്ട് മാറ്റങ്ങളും വരുത്തിയ ശേഷം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം എന്നും കോടതി പറഞ്ഞു. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനവും ഹൈക്കോടതി അംഗീകരിച്ചില്ല.ഹർജി പരിഗണിക്കുന്ന ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍ സ്റ്റുഡിയോയില്‍ നേരിട്ടെത്തി സിനിമ കണ്ടതിന് ശേഷമാണ് വിശദമായ വാദം കേട്ടത്. സെൻസർ ബോർഡ് അനാവശ്യമായ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ അധികാരമുണ്ടെന്നാണ് സെൻസർ ബോർഡിൻ്റെ വാദം.