ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ട് പേർ മരിച്ചു
മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ട് പേർ മരിച്ചു. മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ മീങ്കുന്നം പള്ളിക്കു സമീപമായിരുന്നു അപകടം ഉണ്ടായത്.ആറൂർ സ്വദേശികളായ വാലാപറമ്ബില്‍ ആല്‍ബിൻ, കൈപ്പംതടത്തില്‍ ശ്യാംജിത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇരുവർക്കും തലയ്ക്കാണ് പരുക്കേറ്റത്. ആല്‍ബിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലും, ശ്യാംജിത് ആശുപത്രിയിലും വച്ചാണ് മരിച്ചത്
