തണുപ്പകറ്റാൻ മുറിയില്‍ മരക്കരി കത്തിച്ചു; വിഷപ്പുക ശ്വസിച്ച് 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബെലഗാവിയില്‍ മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.തണുപ്പില്‍ നിന്ന് രക്ഷനേടാനായി മൂവരും മുറിയില്‍ മരക്കരി കത്തിച്ചതാണ് അപകടത്തിന് കാരണം. ഇതില്‍ നിന്നുള്ള വിഷപ്പുകയേറ്റതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്. ഇവർക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന ഷാനവാസ് (19) എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം
