സ്വർണവിലയില്‍ ഇടിവ്
സ്വർണവിലയില്‍ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് വില 91,440 രൂപയില്‍ എത്തി. ഇന്നലെ 91,560 രൂപ ആയിരുന്നു ഒരു പവൻ വാങ്ങാൻ നല്‍കേണ്ടിയിരുന്നത്.ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,430 രൂപയും ആയി.ഒക്ടോബറില്‍ സ്വര്‍ണത്തിൻ്റെ വിലയില്‍ വൻ കുതിപ്പാണുണ്ടായത്. എല്ലാവരും സ്വര്‍ണവില ഒരു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയുണ്ടായില്ല. ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ കരുതുന്നത്.
