കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം പാലോട് ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട വഴയില സ്വദേശി സുനില്‍ കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ജീവനക്കാരനാണ് മരിച്ച സുനില്‍ കുമാർ.
പാലോട് – കുശവൂർ ജംഗ്ഷനിലെ ലോഡ്ജിലാണ് സുനില്‍ കുമാർ മുറി എടുത്തിരുന്നത്. മുറി മുറി തുറക്കാത്തതിനെത്തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് കൈ ഞരമ്ബ് മുറിച്ച് രക്തം വാര്‍ന്നുപോയി മരിച്ച നിലയില്‍ സുനില്‍കുമാറിനെ കണ്ടെത്തിയത്.സുനില്‍കുമാറിന് വലിയ സാമ്ബത്തിക ബാധ്യതയുള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
